Digital Lesson Plan 3

Name of the teacher:sumayya
Name of the school :st. Joseph. H. S.                                                       Pavaratty
                     Subject :chemistry
                            Unit:പദാർത്ഥ സ്വഭാവം
                           Topic:മിശ്രിതത്തിലെ                                                      ഘsകങ്ങൾ                                                            വേർതിരിക്കൽ
                       Standard:8
                               Date:
                                Time:

  Curricular objectives:പരീക്ഷണം നിരീക്ഷണം എന്നിവയിലൂടെ മിശ്രിതങ്ങളിലെ ഘsകങ്ങൾ വേർതിരിക്കൽ
എന്ന ആശയം മനസ്സിലാക്കുന്നതിന്

                 Content analysis 
Terms :സ്വേദനം,ആംശിക സ്വേദനം, ഉത്പതനം, സെപറേറ്റിംഗ് ഫണൽ. 
Facts:1.മിശ്രിതത്തിലെ  ഒരു ഘടകം ബാഷ്‌പീകരണ  ശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ  സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം. 
2)തമ്മിൽ കലരുന്ന ദ്രാവകങ്ങൾ അടങ്ങിയ മിശ്രിതത്തിലെ ഘടകങ്ങൾക്കു തിളനിലയിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ അവ സ്വേദനം വഴി വേർതിരിക്കാവുന്നതാണ്. 
3)മിശ്രിതത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ തിളനിലകൾ തമ്മിൽ ചെറിയ വ്യത്യാസമേ ഉള്ളൂ എങ്കിൽ അവയെ അംശിക സ്വേദനം വഴി വേർതിരിക്കാം. 
4)പരസ്പരം കലരാത്ത ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്ന് വേർതിരിക്കാനുള്ള ഒരു ഉപകരണം ആണ് സെപ്പറേറ്റിംഗ് ഫണൽ 
Concepts :ഒരു ഖര പദാർത്ഥം ചൂടാക്കുമ്പോൾ ദ്രാവകമാകാതെ നേരിട്ടു വാതകമായി മാറുന്ന പ്രക്രിയക്ക് ഉത്പതനം എന്ന് പറയുന്നു 
Process skills:നിരീക്ഷണം, പരീക്ഷണം, ചർച്ച, ആശയവിനിമയം, താരതമ്യം ചെയ്യൽ 
Process:വീഡിയോ കാണിക്കുന്നു 
Learning outcomes :1)ഘടകങ്ങളുടെ സ്വഭാവ സവിശേഷതകൾ അടിസ്ഥാനമാക്കി മിശ്രിതങ്ങളുടെ ഘടകങ്ങൾ വേർതിരിക്കാൻ കഴിയുന്നു. 
2)മിശ്രിതത്തിലെ ഘടകങ്ങൾ വേർതിരിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കാനും നിത്യ ജീവിതത്തിൽ പ്രയോജനപ്പെടുത്താനും കഴിയുന്നു. 
Materials required:കോനിക്കൽ ഫ്ലാസ്ക്, തെർമോമീറ്റർ, മണ്ണെണ്ണ, വെള്ളം, സെപ്പറേറ്റിംഗ് ഫണൽ,ലാപ്ടോപ് 
Pre-reqiisites:വിവിധ തരത്തിൽ മിശ്രിതങ്ങൾ വേർതിരിക്കാൻ കഴിയുന്നു എന്ന അറിവ്. 
Values and atitudes :ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുന്നു. 
    

           Transactional phase 


Introduction :
 വീഡിയോ കാണിക്കുന്നു 
https://youtu.be/V5ep0-ojPGw
കൂടുതലായി നമുക്ക് പഠിക്കാം

പ്രവർത്തനം 1
സ്വേദനം കാണിച്ചു കൊണ്ട് വിശദീകരിക്കുന്നു 
https://youtu.be/mP4Hgui-g6U

ക്രോഡീകരണം
മിശ്രിതത്തിലെ ഒരു ഘടകം ബാഷ്പീകരണ ശീലമുള്ളതും മറ്റുള്ളവ സാധാരണ രീതിയിൽ ബാഷ്പീകരിക്കാത്തതും ആയാൽ സ്വേദനം എന്ന പ്രക്രിയയിലൂടെ അവയെ വേർതിരിക്കാം

Hots question
ഡിസ്റ്റിൽഡ് വാട്ടർ നിര്മിക്കുന്നതെങ്ങനെ ?

പ്രവർത്തനം 2
എത്തനോൾ അംശിക സ്വേദനം വഴി വേർതിരിക്കുന്നത് കാണിക്കുന്നു
https://youtu.be/2svMESTsEcs

ക്രോഡീകരണം
മിശ്രിതത്തിന്റെ ബാഷ്പം ഫ്രാക്ഷനേറ്റിംഗ് കോളത്തിലൂടെ കടന്നു പോകുമ്പോൾ ആവർത്തിച്ചുള്ള സാന്ദ്രീകരണവും ബാഷ്പീകരണവും നടക്കുന്നതിനെ തുടർന്ന് മിശ്രിതങ്ങൾ വേർതിരിയുന്നു.

Hots question
ക്രൂഡ് ഓയിലിൽ നിന്നും മണ്ണെണ്ണ, പെട്രോൾ, ഡീസൽ,തുടങ്ങിയവ  വേർത്തിരിക്കുന്നതെങ്ങനെ ?


പ്രവർത്തനം 3
സെപ്പറേറ്റിംഗ് ഫണൽ ഉപയോഗിച്ച് മിശ്രിതം വേർതിരിക്കുന്നത് കാണിക്കുന്നു
https://youtu.be/vcwfhDhLiQU


ക്രോഡീകരണം
പരസ്പരം കലരാത്ത ദ്രാവകങ്ങളെ അവയുടെ മിശ്രിതത്തിൽ നിന്നും വേർതിരിക്കാനുള്ള ഉപകരണമാണ് സെപ്പറേറ്റിംഗ് ഫണൽ. സാന്ദ്രതയിൽ വ്യത്യാസം ഉള്ള രണ്ടു ദ്രാവകങ്ങളുടെ മിശ്രിതത്തിൽ നിന്നും അവയെ വേർതിരിക്കുന്നതിനും സെപ്പറേറ്റിംഗ് ഫണൽ ഉപയോഗിക്കുന്നു.

Hots question
എണ്ണയും ജലവും കലർന്ന മിശ്രിതത്തിൽ നിന്നും ആദ്യം വേർതിരിച്ചു കിട്ടുക എന്താണ്?



തുടർപ്രവർത്തനം
സെപ്പറേറ്റിംഗ് ഫണൽ ഉണ്ടാക്കി എണ്ണയും ജലവും കലർന്ന മിശ്രിതം വേർതിരിക്കുക


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌